India
image_print

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി രാഹുല്‍ ഗാന്ധി

Written by

webtngi1

കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി .രാവിലെ പാര്‍ലമെന്റിലേക്ക് എത്താന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് നിന്ന് ട്രാക്റ്ററിലേക്ക് കയറി അതോടിച്ച് ദില്ലി നഗരത്തിലൂടെ പാര്‍ലമെന്റിന് സമീപത്തേക്ക് എത്തുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കര്‍ഷകര്‍ക്ക് ഐകദാര്‍ഢ്യ പ്രഖ്യാപിച്ച രാഹുല്‍ഗാന്ധി വിവാദമായ കാര്‍ഷിക നിയമങ്ങള്‍റദ്ദാക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കര്‍ഷകര്‍ക്ക് വേണ്ടിയല്ല, പകരം ബിസിനസ്സുകാര്‍ക്ക് വേണ്ടിയും അതിധനികര്‍ക്ക് വേണ്ടിയുമാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചു. ഇതിനെതിരായി നടത്തുന്ന പ്രതിഷേധമാണിതെന്നും, രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇതിന് ശേഷം, പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാനായി രാഹുല്‍ ലോക്‌സഭയിലേക്ക് പോവുകയും ചെയ്തു.

Leave a Reply

Your email address will not be published.