India
image_print

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ബില്‍; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Written by

archanaa chuqwe

രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധത്തിനു കാരണമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് 2021 ലെ ഫാം ലോസ് റിപ്പീല്‍ ബില്ലിന് അംഗീകാരം ലഭിച്ചത്.നവംബര്‍ 29ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുന്നതിനായി പുതിയ ബില്‍ ഇപ്പോള്‍ ലോക്സഭയില്‍ അവതരിപ്പിക്കും.ഏകദേശം ഒരു വര്‍ഷത്തോളമായി ഈ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന 40 ഓളം കര്‍ഷക യൂണിയനുകളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഈ മൂന്ന് നിയമനിര്‍മ്മാണങ്ങളും പിന്‍വലിക്കുക എന്നത്.നവംബര്‍ 19 ന്, രാജ്യത്തെ അഭിസംബോധന ചെയ്ത മോദി, ഈ പരിഷ്‌കാരങ്ങളുടെ നേട്ടങ്ങള്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പറഞ്ഞ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.പ്രതിഷേധം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാസാക്കിയ ഈ നിയമങ്ങള്‍, പ്രധാനമായും പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.2020 നവംബര്‍ അവസാനത്തോടെ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ മാസം 29നാണ് സമ്മേളനം തുടങ്ങുന്നത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍), ഫാര്‍മേഴ്സ് (എംപര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഒഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്ട്, എസ്സന്‍ഷ്യല്‍ കമോഡിറ്റീസ് (അമന്‍ഡ്മെന്റ്) ആക്ട് എന്നിവയാണ് പിന്‍വലിക്കുക.

Leave a Reply

Your email address will not be published.