India
image_print

“ഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ്ണ പിന്തുണ”

Written by

archanaa chuqwe

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകസംഘടനകള്‍ നാളെ നടത്തുന്ന ഭാരത് ബന്ദിന് പൂര്‍ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. കര്‍ഷകരുടെ അവകാശങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍, കരിനിയമമായ കാര്‍ഷികനിയമത്തിനെതിരെ പോരാട്ടം നടത്താന്‍ അവരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്ന് കെസി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

സിപിഎം അടക്കം പ്രതിപക്ഷ പാര്‍ട്ടികളും വിവിധ ട്രേഡ് യൂണിയനുകളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭാരത് ബന്ദിന്റെ ഭാഗമാകും. ഇതോടെ കേരളത്തില്‍ ബന്ദ് ഹര്‍ത്താലാകുമെന്ന് ഉറപ്പായി. രാജ്യത്തെ എല്ലാ ജനങ്ങളും പ്രതിഷേധത്തില്‍ അണിചേരണമെന്ന് ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ആഭ്യര്‍ത്ഥിച്ചു.

മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ തന്നെ ബന്ദിനെ അനുകൂലിച്ചിരുന്നു. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Leave a Reply

Your email address will not be published.