India
image_print

കാലുകള്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു; മദ്യം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം

Written by

webtngi1

മധ്യപ്രദേശില്‍ മദ്യം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. ശിവപുരി ജില്ലയില്‍ ഞായറാഴ്ച അമോല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇതിന്റെവീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

മദ്യം മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ മൂന്നംഗസംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരമാനന്ദ് പ്രജാപതി എന്ന യുവാവിനെയാണ് കാലുകള്‍ കെട്ടിയിട്ട് വായില്‍ തുണിതിരുകി മര്‍ദിച്ചത്. ബറൂദി ഗ്രാമത്തിലെ ഭക്ഷണശാലയില്‍ 20-30 ലിറ്റര്‍ മദ്യം മോഷ്ടിച്ചുവെന്ന് അക്രമികള്‍ പറയുന്നത്. രാം കുമാര്‍ ലോധി, അദ്വേഷ് ലോധി, അജയ് ലോധി എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് രാതിയില്‍ പറയുന്നു. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെയാണ് വീഡിയോയില്‍ പകര്‍ത്തിയത്.

കാലുകള്‍ രണ്ടും കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുകയായിരുന്നു. അടിക്കുന്നതിനിടയില്‍ പ്രതി വായില്‍ ഒരു തുണികൊണ്ട് ചേര്‍ത്തുവെന്ന് പരമാനന്ദിന്റെ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൂന്നുപേര്‍ക്കെതിരെയും ഐ.പി.സി 506 അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.