India
image_print

കുതിരാന്‍ തുരങ്കം സുരക്ഷിതമല്ല;ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിര്‍മ്മിച്ച കമ്പനി

Written by

webtngi1

കുതിരാന്‍ തുരങ്കത്തില്‍ സുരക്ഷാ പോരായ്മ ഉള്ളതിനാല്‍ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിര്‍മ്മിച്ച കമ്പനി പ്രഗതി. മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനവും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവും കാര്യക്ഷമമല്ലെന്നും തുരങ്കത്തിന്റെ മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയിട്ടില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാക്കുകയെന്നും തുരങ്കത്തിന്റെ നിര്‍മാണ ചുമതലയുള്ള കെഎം സികമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദന്‍ ആരോപിച്ചു. തുരങ്ക നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഇദ്ദേഹത്തെ നിര്‍മ്മാണ ചുമതലയില്‍ നിന്നും നീക്കിയിരുന്നു.

 

മണ്ണുത്തി, വടക്കുഞ്ചേരി, ദേശീയ പാതയുടെ നിര്‍മാണം ഏറ്റെടുത്ത കെഎം സിയാണ് നിലവില്‍ തുരങ്കപാത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയല്‍ റണ്‍ ഇന്നലെ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് കമ്പനിക്ക് ജില്ലാകളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.