India
കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും
Last updated on Jul 26, 2021, 6:09 am


മണ്ണുത്തി കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.ദേശീയ പാത അതോറിറ്റിയുടെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു. തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.മണ്ണുത്തി, വടക്കുഞ്ചേരി, ദേശീയ പാതയുടെ നിര്‍മാണം ഏറ്റെടുത്ത കെഎം സിയാണ് നിലവില്‍ തുരങ്കപാത നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
കഴിഞ്ഞ ദിവസം തുരങ്കപാതയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗവും അന്തിമ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും തുരങ്ക നിര്‍മാണ കമ്പനി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം നല്‍കിയിരുന്നു.ഓഗസ്റ്റ് ഒന്നിന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്കമ്പനിക്ക് ജില്ലാകളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്കിയിയിട്ടുണ്ട്.
അതേസസമയം കുതിരാന്‍ തുരങ്കത്തില്‍ സുരക്ഷാ പോരായ്മ ഉള്ളതിനാല്‍ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിര്‍മ്മിച്ച കമ്പനി നേരത്തം പറഞ്ഞിരുന്നു.മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനവും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനവും കാര്യക്ഷമമല്ലെന്നും തുരങ്കത്തിന്റെ മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയിട്ടില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാക്കുകയെന്നും തുരങ്കത്തിന്റെ നിര്‍മാണ ചുമതലയുള്ള കെഎം സികമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നും പ്രഗതി കമ്പനി വക്താവ് വി ശിവാനന്ദന് ആരോപിച്ചു. തുരങ്ക നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഇദ്ദേഹത്തെ നിര്‍മ്മാണ ചുമതലയില്‍ നിന്നും നീക്കിയിരുന്നു.


