India
കൃഷിന്റെ നാലാം ഭാഗം വരുന്നു; പ്രഖ്യാപനവുമായി ഋത്വിക് റോഷന്
Last updated on Jun 25, 2021, 2:29 pm


Highlights
ഒന്നാം ഭാഗത്തിലെ ജാദു എന്ന അന്യഗ്രഹ ജീവിയും കൃഷിൽ ഉണ്ടാകുമെന്നാണ് സൂചന.
ബോളിവുഡിൽ സൂപ്പർഹിറ്റായി മാറിയ കൃഷിന്റെ നാലാംഭാഗം എത്തുന്നു. കൃഷിന്റെ 15 മത്തെ വാർഷികത്തിലാണ് സിനിമയുടെ നാലാം ഭാഗത്തിനെക്കുറിച്ച് ഋത്വിക്റോഷൻ പറഞ്ഞത്. കറുത്ത ലെതർ കോട്ടും മാസ്കും അണിഞ്ഞെത്തിയ കൃഷിന്റെ വീഡിയോ താരം തന്നെയാണ് പങ്കുവെച്ചത്. കോയി മിൽ ഗയ എന്ന ചിത്രത്തിലെ വിജയത്തിനു പിന്നാലെയാണ് കൃഷ്, കൃ ഷ് 3 ചിത്രങ്ങൾ പുറത്തിറങ്ങിയത്.
ഋത്വിക്റോഷന്റെ അച്ഛനും സിനിമസംവിധായകനുമായ രാകേഷ് റോഷൻ ഇപ്പോൾ കൃഷിന്റെ തിരക്കഥയുടെ തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. 2006 ൽ പുറത്തിറങ്ങിയ കൃഷിൽ പ്രിയങ്ക ചോപ്രയും നസറുദ്ദീൻ ഷായും ഋത്വിക്റോഷനുമാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയത്. അതേസമയം നാലാം ഭാഗത്തിൽ പ്രിയങ്കക്ക് ഒപ്പം വൻ താരനിരയെ തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം ഭാഗത്തിലെ ജാദു എന്ന അന്യഗ്രഹ ജീവിയും കൃഷിൽ ഉണ്ടാകുമെന്നാണ് സൂചന.


