India
image_print

കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കാനായില്ല

Written by

archanaa chuqwe

കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വത്തില്‍. പട്ടിക സമര്‍പ്പിക്കാനാകാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി. എഐസിസി മുന്നോട്ട് വെച്ച പേരുകളിലാണ് തര്‍ക്കം. കെ സി വേണുഗോപാല്‍ മുന്നോട്ട് വച്ച പേരുകളോട് നേതൃത്വം എതിര്‍പ്പ് അറിയിച്ചു. ചിലര്‍ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിലും ഭിന്നതയുണ്ട്.

പട്ടികയ്ക്ക് എതിരെ പരാതിയുമായി മുന്‍ അധ്യക്ഷന്മാരായ മുല്ലപ്പള്ളിയും വി എം സുധീരനും രംഗത്തെത്തിയിരുന്നു. പട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞത്. എന്നാല്‍ പട്ടികയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് മുല്ലപ്പള്ളിയും വി എം സുധീരനും പറയുന്നത്. വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസിസി പട്ടികയിലെ വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചര്‍ച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസന്‍ നായര്‍, വി എസ് ശിവകുമാര്‍ കുമാര്‍, വി പി സജീന്ദ്രന്‍, വിടി ബല്‍റാം, ശബരീനാഥന്‍ തുടങ്ങിയവര്‍ ഭാരവാഹികളാകും.

Leave a Reply

Your email address will not be published. Required fields are marked *