India
കെപി അനിൽകുമാർ സി.പി.എം ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിപ്പട്ടികയിൽ
Last updated on Sep 15, 2021, 6:23 pm


കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിപ്പട്ടികയിൽ കോൺഗ്രസ് വിട്ടെത്തിയ കെ.പി. അനിൽകുമാറിനെ ഉൾപ്പെടുത്തി സി.പി.എം. തോട്ടത്തിൽ രവീന്ദ്രൻ ചെയർമാനും എ. പ്രദീപ്കുമാർ ജനറൽ കൺവീനറുമായാണ് സംഘാടകസമിതി. എളമരം കരീം, ടി.പി.രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ ഏഴംഗ രക്ഷാധികാരികളിൽ ഒരാളായി അനിൽകുമാറിനെയും തിരഞ്ഞെടുത്തു.
ജനുവരി 10 മുതൽ മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് നളന്ദയിലാണ് സി.പി.എം. ജില്ലാ സമ്മേളനം നടക്കുക. ഇന്ന് ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിന്റേതാണ് തീരുമാനം. പുതിയ നേതാവിന് വേദിയുടെ നടുവിൽത്തന്നെ സി.പി.എം. ഇരിപ്പിടം നൽകിയിരുന്നു.


