India
image_print

കെ.ടി ജലീലിനെ തള്ളി വി.എൻ വാസവനും

Written by

askshiyas

എ ആർ നഗർ ബാങ്കിൽ ക്രമക്കേട് നടന്നോ എന്ന വിഷയത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഇതുവരെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് വി എൻ വാസവൻപറഞ്ഞു. ഇ.ഡി അന്വേഷണം വേണമെന്ന കെ ടി ജലീലിന്റെ ആരോപണവും വി എൻ വാസവൻ തള്ളി.

വിഷയത്തിൽ സഹകരണ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സർക്കാരുണ്ട് അതുകൊണ്ട് ഇ.ഡി ഇടപെടേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ കൂട്ട് നിൽക്കില്ല എന്ന് വി എൻ വാസവനും പറഞ്ഞു. കെ ടി ജലീലിന്റെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.