India
കെ പി എ സി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും
Last updated on Nov 17, 2021, 9:27 am


നടി കെ പി എ സി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും.മന്ത്രിസഭാ യോഗത്തിൽ ആണ് ഇക്കാര്യം തീരുമാനിച്ചത്.
നിലവിൽ കെ പി എ സി കരള്‍ സംബന്ധമായ അസുഖത്തിന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് . കേരള സാമൂഹിക സുരക്ഷാ മിഷന് മുഖേന പെന്ഷന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.കൂടാതെ കേരള സാമൂഹ്യ സുരക്ഷാ മിഷന് മുഖേന പെന്ഷന് ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചതുപോലെ 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അതേസമയം തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കെ പി എ സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.കെപിഎസി ലളിത കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണ്‍ കൂടിയാണ് .


