India
image_print

കേരളം വാക്സിനേഷനില്‍ ദേശീയ ശരാശരിക്ക് പിന്നില്‍; കണക്കുകള്‍ പുറത്ത്

Written by

webtngi1

കേരളം കോവിഡ് വാക്സിനേഷനില്‍ ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്.റിപ്പോര്‍ട്ട് പ്രകാരം കേരളം രാജ്യത്ത് 23ാം സ്ഥാനത്താണ്.മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്‌സിനേഷന്റെ കാര്യത്തില്‍ ആയാലും 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്‌സിനേഷന്റെ കാര്യത്തില്‍ ആയാലും കേരളം പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാക്കളുടെ വാക്‌സിനേഷനിലും കേരളം വളരെ പിന്നിലാണ്.

ഓരോ സംസ്ഥാനത്തിനും നല്‍കിയ വാക്‌സിന്‍ ഡോസിന്റെ കാര്യത്തില്‍ കേരളം തങ്ങള്‍ക്ക് ലഭ്യമായ വാക്‌സിന് പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം കേരളത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം വാക്‌സീനുകള്‍ എന്ത് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചോദിച്ചു.
സംസ്ഥാനത്തെ വാക്സീന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എം പിമാര്‍ നിവേദനം നല്‍കാന്‍ ചെന്നപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

 

Leave a Reply

Your email address will not be published.