India
image_print

കേരളത്തില്‍ 11,196 പേര്‍ക്ക് കൂടി കൊവിഡ്

Written by

askshiyas

കേരളത്തില്‍ 11,196 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ഇന്ന് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിൽ കഴിയുന്നത്.

 

 

Leave a Reply

Your email address will not be published.