India
image_print

കേരള സർക്കാരിനോട് ജനങ്ങൾക്ക് പുച്ഛമാണ്: പി.സി.തോമസ്

Written by

webtngi1

മരംമുറി കേസിൽ ‘മുറിഞ്ഞു പോയ’ കേരള സർക്കാരിൻറെ “ശിഖരങ്ങൾ” എത്രമാത്രം ആഘാതമാണ് ഏൽപ്പിച്ചത് എന്നു ബോധ്യപ്പെടുത്തുന്നതാണ് വിവരാവകാശ നിയമപ്രകാരം സർക്കാർ രേഖയുടെ പകർപ്പ് നിയമാനുസരണം നൽകിയതിന് ഒ. ശാലിനി എന്ന അണ്ടർ സെക്രട്ടറിയോട് കേരള സർക്കാർ കാണിക്കുന്ന ഹീനമായ വിക്രുതികൾ, എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.

നിയമപ്രകാരം കൊടുക്കേണ്ട രേഖ വിവരാവകാശ നിയമപ്രകാരം നൽകിയതിന് ഏറ്റവും കിരാതമായ രീതിയിലാണ് ഒ.ശാലിനി എന്ന സ൪ക്കാ൪ ജീവനക്കാരിയോട് കാട്ടിയത് എന്നു കാണുമ്പോൾ, കേരള സർക്കാർ എത്രമാത്രം തലതാഴ്ത്തിയാണ് നിൽക്കുന്നത് എന്നത് കൂടുതൽ ബോധ്യപ്പെടുകയാണ്. നന്നായി ജോലി ചെയ്യുന്നതിനുള്ള “ഗുഡ് സർവീസ് എൻട്രി” കിട്ടിയിട്ടുള്ള ആ ഉദ്യോഗസ്ഥയുട അത്തരം നേട്ടങ്ങൾ പോലും തേച്ചു മാച്ചു കളയുവാൻ നടപടി സ്വീകരിച്ച കേരള സർക്കാർ എത്രമാത്രം ഭയപ്പെട്ടാണ് ജനങ്ങളുടെ മുമ്പിൽ ഇപ്പോൾ നിൽക്കുന്നത് എന്നതു വ്യക്തം.

സൽപ്പേര് നേടിയ ഉദ്യോഗസ്ഥയെ നിർബന്ധമായി അവധി എടുപ്പിക്കുകയും കൊച്ചാക്കുകയും ചെയ്ത നടപടി പിൻവലിച്ച് അവരോട് എങ്കിലും നീതി പാലിച്ചാൽ നന്നായിരിക്കുമെന്ന് തോമസ് പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് കാട്ടിയ വഞ്ചനയ്ക്ക് മറുപടി തക്കസമയത്ത് അവ൪ നൽകിക്കൊള്ളും, എന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖ സർക്കാരിൻറെ അഴിമതിയും കൊള്ളരുതായ്മയും വ്യക്തമാക്കി എന്നതിന് , ഈ രീതിയിലുള്ള വൃത്തികെട്ട നടപടി സ്വീകരിച്ച കേരള സർക്കാരിനോട് ജനങ്ങൾക്ക് പുച്ഛമാണ് എന്നും തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published.