India
കൊങ്കണ്‍ മേഖലയില്‍ ദുരന്തം വിതച്ച് പ്രളയം; 6,000 ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി
Last updated on Jul 23, 2021, 6:33 am


മഹാരാഷ്ട്രയില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കൊങ്കണ്‍ മേഖലയില്‍ പ്രളയം. കൊങ്കണ്‍ വഴി പോകുന്ന നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പല ട്രെയിനുകളുടെ സമയവും മാറ്റി പുനര്‍ ക്രമീകരിച്ചിട്ടുണ്ട്. മാത്രമല്ല ട്രെയിനുകളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ദിവസങ്ങളായി തുടരുന്ന മഴയില്‍ രത്നഗിരി, റായ്ഗഡ്, ജില്ലകളിലെ പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് വീടുകളും റോഡുകളും എല്ലാം വെള്ളത്തിനടിയില്‍ ആകാന്‍ കാരണം.
അതേസമയം മുംബൈയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെ വെള്ളപ്പൊക്കം ഉണ്ടായ ചിപ്ലൂണില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. നിരവധി ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്കത്തില്‍ മുംബൈ, -ഗോവ ഹൈവേയും അടിച്ചു. ചിപ്ലൂണിലെ മാര്‍ക്കറ്റില്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്ക മേഖലകളിലെല്ലാം തന്നെ കോസ്റ്റ് ഗാര്‍ഡ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എന്‍ ഡി ആര് എഫിന്റെ 9 സംഘത്തെയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് മാറ്റി പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


