India
image_print

കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി

Written by

askshiyas

കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം സ്വദേശി ആയിരുന്ന ശ്രദ്ധയെ ആണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞയാഴ്ച കൊല്ലത്തുള്ള വീട്ടില്‍ പോയി വന്നിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രാവിലെ പുറത്ത് പോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കൾ വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.തുടർന്ന് തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്ബോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.അതേസമയം ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.