India
image_print

കൊല്ലത്ത് നവവധു ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍

Written by

webtngi1

കൊല്ലത്ത് വീണ്ടും ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ശാസ്താംകോട്ടയിലാണ് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ പേരയം സ്വദേശിനി ധന്യയാണ് മരിച്ചത്. മരണത്തില്‍ ബന്ധുക്കള്‍ പരാതി ഉന്നയിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു ശാസ്താംകോട്ട കുന്നത്തൂര്‍ സ്വദേശി രാജേഷിന്റെയും ധന്യയുടേയും വിവാഹം നടന്നത്. വിവാഹ ശേഷം രാജേഷിന്റെ കുന്നത്തൂര്‍ വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.

ടിപ്പര്‍ ലോറി ഡ്രൈവറാണ് രാജേഷ്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ രാജേഷ് യുവതിയുമായി വഴക്കിട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ താന്‍ ഉറങ്ങി എണീറ്റപ്പോള്‍ കിടപ്പുമുറിയുടെ ജനാലയില്‍ തൂങ്ങി നില്‍ക്കുന്ന ധന്യയേയാണ് കണ്ടതെന്നാണ് രാജേഷിന്റെ മൊഴി.സംഭവത്തില്‍ രാജേഷിനെ കസ്റ്റഡില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വിസ്മയയുടെ മരണത്തിന് പിന്നാലെ കൊല്ലത്ത് നിന്നും കേരളത്തിന്റെ പലഭാഗത്ത് നി്ന്നും നിരവധി പീഡന പരാതികളാണ് ഉയയര്‍ന്ന് വന്നത്.

 

Leave a Reply

Your email address will not be published.