India
image_print

കൊളസ്‌ട്രോളിന് കഴിക്കുന്ന മരുന്നുകള്‍ കോവിഡ് മരണസാധ്യത കുറക്കുമോ? പുതിയ പഠനം പറയുന്നതിങ്ങനെ

Written by

webtngi1

കോവിഡ് നമ്മുടെ ജീവിതത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്.ശരിയായ ചികിത്സ എന്തെന്നു കണ്ടെത്താന്‍ നമ്മുക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും കോവിഡ് രോഗികള്‍ക്കു നല്‍കുന്ന ചികിത്സ പരീക്ഷണാടിസ്ഥാനത്തിലുള്ളവ മാത്രമാണ്. വാക്‌സിനുകള്‍ വികസിപ്പിച്ചെങ്കെിലുംവൈറസ് വകഭേദം സംഭവിച്ചാല്‍ അതും ഫലപ്രദമാകുമോ എന്നുള്ള പല തരത്തിലുള്ള സംശങ്ങളാണ് പലര്‍ക്കും. ദിവവും ഇതിനെക്കുറിച്ച് പലതരത്തിലുള്ള പഠങ്ങളാണ് നടക്കുന്നതും.ഇപ്പോഴിതാ മറ്റൊരു പഠന റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ് .രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനായി കഴിക്കുന്ന മരുന്നുകള്‍ കോവിഡ് കാരണം മരണപ്പെടാനുള്ള സാധ്യത കുറക്കും എന്ന് കണ്ടെത്തല്‍.

സാന്‍ഡിയാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊളസ്ട്രോള്‍ കുറക്കുന്നതിനായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ വിഭാഗത്തില്‍പെട്ട മരുന്നുകള്‍ കോവിഡ് മൂലം മരണപ്പെടാനുള്ള സാധ്യത 41 ശതമാനമായി കുറക്കും എന്ന് പഠനം വ്യക്തമാക്കുന്നു.കരളിലുള്ള കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്ന എന്‍സൈമുകളെ തടയുകയാണ് സ്റ്റാറ്റിന്‍ വിഭാഗത്തിലുള്ള മരുന്നുകള്‍ ചെയ്യുന്നത്. അമേരിക്കയിലെ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എസ്റ്റിമേറ്റിന്റെ കണക്ക് പ്രകാരം 93 ശതമാനം ആളുകളും കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനായി സ്റ്റാറ്റിന്‍ വിഭാഗത്തില്‍പെട്ട മരുന്നുകളാണ് ഉപയോഗിക്കുന്നത്.

ഹൃദയ സബന്ധമായ പ്രശ്നങ്ങളോ ഹൈപ്പര്‍ ടെന്‍ഷനോ ഉള്ളവരില്‍ കോവിഡ് കാരണമുള്ള മരണം 31 ശതമാനം കുറക്കാന്‍ സ്റ്റാറ്റിന്‍ അല്ലെങ്കില്‍ ആന്റി ഹൈപ്പര്‍ ടെന്‍ഷന്‍ മരുന്നുകള്‍ക്ക് കഴിയും എന്നും പഠനത്തില്‍ പറയുന്നു. പ്ലോസ് വണ്‍ എന്ന ജേണലിലാണ് ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള 9 മാസക്കാലത്ത് കോവിഡ് ബാധിച്ച 10,541 രോഗികളുടെ വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്.

Leave a Reply

Your email address will not be published.