India
image_print

കോടികളുടെ വായ്പാ തട്ടിപ്പ് കേസ്;മല്യയ്ക്ക് തിരിച്ചടി

Written by

webtngi1

കോടികളുടെ വായ്പാ തട്ടിപ്പ് കേസില്‍ മല്യയ്ക്ക് തിരിച്ചടി. തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നു കടന്നുകളഞ്ഞ വ്യവസായി വിജയ് മല്യയെ യുകെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇതോടെ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ വിദേശത്തുള്ള ആസ്തികള്‍ ഉള്‍പ്പെടെ മരവിപ്പിച്ച് പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്കു വേഗത്തിലാകും.

പാപ്പരായി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തികള്‍, ബാങ്ക് അക്കൗണ്ട്, കെഡിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ട്രസ്റ്റിക്കു കൈമാറേണ്ടിവരും. തുടര്‍ന്ന് ട്രസ്റ്റിയുടെ മേല്‍നോട്ടത്തിലാവും ആസ്തിയും ബാധ്യതയും കണക്കാക്കുക. ആസ്തികള്‍ വിറ്റ് ബാധ്യത വീട്ടുകയും ചെയ്യും.പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന മല്യയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. നിശ്ചിത സമയത്ത് വായ്പകുടിശിക മുഴുവനായി തിരിച്ചടയ്ക്കുമെന്നു വിശ്വസിക്കാനുള്ള തെളിവുകളൊന്നുമില്ലെന്നു കോടതി വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു.മല്യയ്‌ക്കെതിരെ എസ്ബിഐ ഉള്‍പ്പെടെ 13 ബാങ്കുകളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published.