India
image_print

കോടിയേരിയുടെ മകനായതിനാല്‍ വേട്ടയാടപ്പെടുന്നു; ബിനീഷ്

Written by

archanaa chuqwe

കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ടാണ് താന്‍ വേട്ടയാടപ്പെടുന്നതെന്ന് ബിനീഷ് കോടിയേരി. കര്‍ണാടക ഹൈക്കോടതി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ബീനീഷിന്റെ പരാമര്‍ശം. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ കുടുക്കിയതെന്നും ബിനീഷ് കോടതിയില്‍ ആരോപിച്ചു.

തന്റെ അക്കൗണ്ടിലെത്തിയത് ശരിയായ രീതികളിലൂടെയുള്ള കച്ചവടത്തിലെ ലാഭം മാത്രമാണ്. ഈ ഇടപാടുകളില്‍ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണ് അന്വേഷണ ഏജന്‍സിക്ക് അത് ബോധ്യം വരാത്തത്. ലഹരി കടത്ത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. കെട്ടിച്ചമച്ച കഥകളാണ് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്നതെന്നും ബിനീഷ് ആരോപിച്ചു.

ഡ്രൈവറായ അനിക്കുട്ടനും സുഹൃത്തായ അരുണും തമ്മില്‍ വ്യാപാര ഇടപാട് നടത്തിയിട്ടില്ല. അനികുട്ടന്‍ തനിക്കുവേണ്ടി നിക്ഷേപിച്ചത് ഏഴുലക്ഷം മാത്രമാണ്. അതല്ലാതെ അനികുട്ടന്‍ നടത്തിയ മറ്റ് ഇടപാടുകളൊന്നും തന്റെ അറിവോടെ അല്ലായിരുന്നു എന്നും ബീനീഷ് പറഞ്ഞു. കേസ് അടുത്ത ഒക്ടോബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

 

Leave a Reply

Your email address will not be published.