India
image_print

കോളെജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കാന്‍ യു ജി സി നിര്‍ദ്ദേശം

Written by

webtngi1

രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട കോളേജുകളും സര്‍വ്വകലാശാലകളും സെപ്റ്റംബര്‍ 30 നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് തന്നെ ക്ലാസുകള്‍ ആരംഭിക്കണമെന്ന് യുജിസിയുടെ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പരീക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അക്കാദമിക് കലണ്ടറും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 2020 -21 വര്‍ഷത്തെ അവസാന സെമസ്റ്റര്‍/ വര്‍ഷ പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍ബന്ധമായും നടത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങളോടെയായിരിക്കണം കോളേജുകളില്‍ ക്ലാസുകള്‍ നടത്തേണ്ടതെന്നും സര്‍വകലാശാലയോട് യു ജി സി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുകൂടാതെ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ ആണോ അതോ ഓഫ് ലൈന്‍ ആണോ എന്നകാര്യം സ്ഥാപനങ്ങളുടെ സൗകര്യാര്‍ത്ഥവും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങളും കണക്കിലെടുത്ത് തീരുമാനിക്കാമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഉണ്ടാവില്ല.

മുന്‍ പരീക്ഷകളുടെയും പരീക്ഷയുടെ ഇന്റെണലുകളുടെയും അടിസ്ഥാനത്തിലായിരിക്കും മൂല്യനിര്‍ണയം. ഇതിന് 2020 ലെ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുടരാമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ സെമസ്റ്റര്‍ ക്ലാസുകള്‍ ഒക്ടോബര്‍ ഒന്നിനോ അതിനുമുമ്പോ ആരംഭിക്കും. ഒഴിവുവരുന്ന സീറ്റുകള്‍ ഒക്ടോബര്‍ 30 വരെ പ്രവേശനം നടക്കും. ജൂലൈ 30നകം പ്ലസ് ടു ഫലം വന്നില്ലെങ്കില്‍ ഒക്ടോബര്‍ 18 അദ്ധ്യായം ആരംഭിച്ചാല്‍ മതിയാകും. 2022ഓഗസ്റ്റില്‍ അടുത്ത അദ്ധ്യായം തുടങ്ങാന്‍ ആകും വിധം ഈ വര്‍ഷത്തെ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും . വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ഒഴിവാക്കുകയോ കോളേജ് മാറിപ്പോക്കുകയോ ചെയ്താല്‍ ഫീസ് മടക്കി നല്‍കണമെന്നുമാണ് യുജിസിയുടെ നിര്‍ദേശം.സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ ഫലമടക്കം വന്നശേഷം മാത്രമേ ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു

Leave a Reply

Your email address will not be published.