India
image_print

ശബ്ദപരിശോധനയ്ക്ക് ഹാജരാവാന്‍ കെ സുരേന്ദ്രന് നോട്ടീസ്

Written by

askshiyas

ത്തേരി കോഴക്കേസില്‍ ശബ്ദപരിശോധനയ്ക്ക് ഹാജരാവാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അന്വേഷണ സംഘം നോട്ടീസയച്ചു. ഒക്ടോബര്‍ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഹാജരാകേണ്ടത്.പ്രസീത അഴീക്കോടിന്റേയും കെ സുരേന്ദ്രന്റേയും ശബ്ദരേഖകളില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ബത്തേരി കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

അതേസമയം, മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ പണം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കെ സുന്ദര കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ. സുരേന്ദ്രന്‍ ചിലവിട്ട 50 ലക്ഷത്തില്‍ 47.5 ലക്ഷം രൂപയും ബിജെപി പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റിയെന്ന് സുന്ദര ആരോപിച്ചു.

Leave a Reply

Your email address will not be published.