India
image_print

കോവിഡിൽ വലഞ്ഞ് യുകെ; ഒറ്റ ദിവസം 78,610  രോഗികള്‍

Written by

askshiyas

ആശങ്ക ഉയർത്തി യുകെയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. യുകെയിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ ബുധനാഴ്ച രേഖപ്പെടുത്തി. ബ്രിട്ടനിലുടനീളം കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിക്കുന്നതിലും വൻ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡിന്റെ അടുത്ത തരംഗത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിലവിൽ

78,610 കോവിഡ് കേസുകളാണ് യുകെയിൽ ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിന് മുമ്പ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഉയർന്ന പ്രതിദിന കേസുകളെക്കാൾ 10,000 കൂടുതലാണ് ഇത്. മൊത്തം 67 ദശലക്ഷത്തോളം ജനസംഖ്യയുള്ള യുകെയിൽ 11 ദശലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം രോഗം വന്നുകഴിഞ്ഞു.

 

അതേസമയം ഒമിക്രോണിന്റെ പതിനായിരത്തിലധികം കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുറഞ്ഞത് 10 പേരെയെങ്കിലും ഇതിനോടകം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ ബാധിച്ച് ഇതുവരെ ഒരാളുടെ മരണമാണ് യുകെയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
ഒമിക്രോൺ വകഭേദത്തിന്റെ കൂടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് കേസുകളിൽ ‘അമ്പരപ്പിക്കുന്ന’ വർദ്ധനവുണ്ടാകുമെന്ന് ഒരു മുതിർന്ന ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.ഒരുപക്ഷേ ഏറ്റവും വലിയ ഭീഷണി’യെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ജെന്നി ഹാരിസ് ഒമിക്രോൺ വകഭേദത്തെ നേരത്തെ വിശേഷിപ്പിച്ചത്.
അതേസമയം കോവിഡ് വാക്സിന്റെ ഫലം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ
കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവാണെന്നും എന്നാൽ
ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേഗത്തിൽ ആളുകളിലേക്ക് പടരുമെന്നും നിലവിൽ ലഭിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം, ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ ഒമിക്രോൺ പടർന്നു പിടിക്കുകയാണെന്നും സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും WHO വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.