India
image_print

കോവിഡ്;ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 975 പുതിയ കേസുകള്‍

Written by

archanaa chuqwe

ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 975 പുതിയ കോവിഡ് കേസുകള്‍ ആണ്.അവിടെ 1511 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.75 മില്യണ്‍ പരിശോധനകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയത്.

കൂടാതെ കോവിഡിനെ തുടര്‍ന്നുള്ള മരണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 720,330 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,08,155 പേര്‍ രോഗമുക്തി നേടുകയും 2043 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടയുകയും ചെയ്തു. ഇന്ന് 2,50,240 പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്.അതേസമയം നിലവിൽ 10,132 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

Leave a Reply

Your email address will not be published.