India
image_print

കോവിഡ്;രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Written by

archanaa chuqwe

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.അതിനാൽ തന്നെ ഗണേഷ് ചതുരഥി ഉള്‍പ്പടെയുള്ള ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ഉത്സവങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കരുതെന്നും ഐ സി എം ആര്‍ നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കുമെന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ വിമുഖത കാട്ടരുതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൂടാതെ രാജ്യത്തെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കൊവിഡ് അവലോകന യോഗത്തില്‍ ഐ സി എം ആര്‍ വ്യക്തമാക്കി.മെയ്‌ മാസത്തില്‍ വിതരണം ചെയ്ത വാക്‌സിന്‍ ഡോസിനെക്കാള്‍ കൂടുതല്‍ വാക്‌സിന്‍ സെപ്തംബര്‍ ആദ്യ ആഴ്ചയില്‍ മാത്രം വിതരണം ചെയ്തുവെന്ന് കൊവിഡ് അവലോകന യോഗത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

Leave a Reply

Your email address will not be published.