India
image_print

കോവിഡ്;രാജ്യത്ത് 39,361 പുതിയ കോവിഡ് രോഗികള്‍

Written by

webtngi1

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും മുപ്പതിനായിരത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ രാജ്യത്ത് 4,11,189 രോഗികളാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ രാജ്യത്ത് കോവിഡ് ബാധിച്ച് രാജ്യത്ത് 416 മരണങ്ങളാണുണ്ടായത്. ഇതോടെ ആകെ മരണം 4,20,967 ആയി ഉയര്‍ന്നു.

ഇന്നലെ 35,968 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി.ഇതുവരെ 43,51,96,001 ഡോസ് വാക്സീന്‍ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്തെ രോഗികളില്‍ ഏറെയും കേരളത്തിലാണ്. ഇന്നലെ കേരളത്തില്‍ 17,466 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.മൂന്ന് ജില്ലകളില്‍ രോഗബാധ 2000 ന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 12.3% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Leave a Reply

Your email address will not be published.