India
image_print

കോവിഡ്;ശരീരത്തിലുണ്ടാക്കുന്ന പ്രതികരണത്തില്‍ നിന്നും രോഗതീവ്രത പ്രവചിക്കാനാവുമെന്ന് പഠനം

Written by

webtngi1

കൊറോണവൈറസ് ബാധക്ക് ശേഷം ശരീരത്തിലുണ്ടാകുന്ന ആദ്യഘട്ടത്തിലെ പ്രതികരണത്തില്‍ നിന്നും രോഗിയുടെ രോഗതീവ്രതയെക്കുറിച്ച് പ്രവചിക്കാന്‍ കഴിയുമെന്ന് പഠനം. വൈറസ് ബാധയുടെ തുടക്കത്തില്‍ കൊടുക്കുന്ന മരുന്നുകള്‍ രോഗം കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനെ എങ്ങനെ തടയുമെന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകരുടെ കണ്ടെത്തല്‍.

 

രോഗം പുതിയതായി സ്വീകരിച്ചവരുടെയും നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടേയും കൃത്രിമശ്വാസത്തെ ആശ്രയിക്കേണ്ടിവരുന്നവരുടെയും മൂക്കില്‍ നിന്നുമെടുത്ത സാമ്പിള്‍ ഉപയോഗിച്ചാണ് ഗവേഷണപഠനം നടന്നത്. പിന്നീട് ഇവരെ താരതമ്യം ചെയ്താണ് പുതിയ നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്. രോഗബാധയുടെ സ്വഭാവം മനസ്സിലാക്കി ചികിത്സ ക്രമീകരിച്ചാല്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കാമെന്നാണ് പഠനം പറയുന്നത്. മസാച്ചു സെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് പുതിയ പഠനം നടത്തിയത്.

 

Leave a Reply

Your email address will not be published.