India
image_print

കോവിഡ് കുറയുന്നു;രാജ്യത്ത് 41, 157 പേര്‍ക്ക് പുതുതായി രോഗം

Written by

webtngi1

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 41, 157 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 42, 004 പേരാണ് ഇതുവരെ കോവിഡ് മുക്തി നേടിയത് . 518 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 4, 22, 660 പേരാണ് ചികിത്സയില്‍ തുടരുന്നത്. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് 16, 148.

മഹാരാഷ്ട്രയില്‍ 8172 ഉം ആന്ധ്ര പ്രദേശില്‍ 2672ഉം തമിഴ്‌നാട്ടില്‍ 220 5ഉം ഒഡീഷയില്‍ 2182 ഉം മാണ് . രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളാണ് ഇത്. അതേസമയം രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത ആകെ രോഗങ്ങളുടെ എണ്ണം 76.25 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. മരണനിരക്കില്‍ ഏറ്റവും മുന്നില്‍ മഹാരാഷ്ട്രയാണ് 124 മരണമാണ് സ്ഥിരീകരിച്ചത്. രണ്ടാമത് കേരളം 114 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം ഇന്നലെ 51.01 ലക്ഷം ഡോസ് വാക്‌സിന്‍ ആണ് വിതരണം ചെയ്തത്. ഇതോടെ ആകെ നല്‍ക്കിയ ഡോസുകളുടെ എണ്ണം 40. 49 കോടിയായി.

 

Leave a Reply

Your email address will not be published.