India
image_print

കോവിഡ് കുതിയ്ക്കുന്നു; മെഗാ തിരുവാതിരകളിയുമായി വീണ്ടും സിപിഎം

Written by

archanaa chuqwe

 

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലും സമ്മേളനങ്ങള്‍ പൊടിപൊടിച്ച് സിപിഎം. ടി പി ആര്‍ 36 കടന്ന തിരുവനന്തപുരത്ത് അടച്ചിട്ട ഹാളിലാണ് സി പി ഐ എം ജില്ലാ സമ്മേളനം നടത്തിയത്. ടി പി ആര്‍ 27 കടന്ന തൃശൂരില്‍ സി പി ഐഎമ്മിന്റെ തിരുവാതിരയും ബിജെ പിയുടെ പ്രതിഷേധവും നടന്നു.തൃശൂര്‍ തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയില്‍ 80 ഓളം പേര്‍ പങ്കെടുത്തു.

തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങള്‍ മുന്‍പാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാകും വഴിയൊരുക്കുക.തിരുവനന്തപുരത്തെ മെഗാ തിരുവാതിരയില്‍ പങ്കെടുത്തവര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published.