India
image_print

കോവിഡ് പരിശോധനക്കെത്തിയാല്‍ കൈനിറയെ സമ്മാനം

Written by

webtngi1

കോവിഡ് പരിശോധനകള്‍ക്കും വാക്‌സിന്‍ എടുക്കാനും ചിലര്‍ക്ക പൊതുവേ മടിയാണ്. എന്നാല്‍ ഇത്തരക്കാരെ വരുതിയിലാക്കാന്‍ പലമാര്‍ഗങ്ങളും പ്രയോഗിക്കാറുണ്ട്.അത്തരത്തില്‍ കോവിഡ് പരിശോധിക്കാന്‍ എത്തിയാല്‍ ഫുള്‍ ബ്രോസ്റ്റ് അടക്കം സമ്മാനങ്ങള്‍ നല്‍കിയ ഹിറ്റയിരിക്കുകയാണ് ഒരു ക്യാമ്പ്. കീഴുപറമ്പ് പഞ്ചായത്തിലെ വാര്‍ഡ് തലങ്ങളില്‍ നടത്തുന്ന കോവിഡ് ടെസ്റ്റ് ക്യാമ്പുകളിലാണ് ഇങ്ങനെ സമ്മാനങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇതോടെ ക്യാമ്പിലേക്ക് നാട്ടുകാരുടെ ഒഴുക്കായിരുന്നു.

വാര്‍ഡിലെ ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചേഴ്‌സ്, ആര്‍.ആര്‍.ടി അംഗങ്ങള്‍ എന്നിവരാണ് ക്യാമ്പ് നിയന്ത്രിച്ചത്. കോവിഡ് കേസുകള്‍ ഒരുമാസത്തോളമായി ഇവിടെ ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാട്ടുകാരെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ഒരു പദ്ധതി സംഘാടകര്‍ നടപ്പാക്കിയത്.നേരത്തെ നടത്തിയ ക്യാമ്പുകളില്‍ ആളുകള്‍ എത്താത്തതും ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമായി. സമൂഹമാധ്യമത്തിലൂടെയും മറ്റും കോവിഡ് പരിശോധനക്കെത്തുന്നവര്‍ക്ക് ബ്രോസ്റ്റ് അടക്കം 9 സമ്മാനങ്ങള്‍ വാര്‍ഡ് മെമ്പര്‍ പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.