India
image_print

വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോ മരുന്ന്; എതിര്‍പ്പുമായി ഐഎംഎയും ഐഎപിയും

Written by

archanaa chuqwe

 

കോവിഡ് പ്രതിരോധ മരുന്നായി കുട്ടികള്‍ക്ക് ഹോമിയോ ഗുളിക നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിമര്‍ശനവുമായി ഐഎംഎയും ഇന്ത്യന്‍ അക്കാദമി ഓഫി പീഡിയാട്രിക്‌സും രംഗത്ത്. കുട്ടികള്‍ക്ക് മേല്‍ അശാസ്ത്രീയമായ ചികിത്സാരീതികള്‍ പ്രയോഗിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് ഇവര്‍ ആരോപിച്ചു. ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ചികിത്സാരീതി കുട്ടികളില്‍ പരീക്ഷിക്കുന്നത് കടുത്ത ഗുരുതരാവസ്ഥയിലേക്ക് കേരളത്തെ തള്ളിവിടുമെന്നാണ് ഐഎംഎ തുറന്നടിക്കുന്നത്.

ഡബ്ല്യുഎച്ച്ഒയും, ഐസിഎംആറും നിര്‍ദേശിച്ചിട്ടില്ലാത്ത മരുന്ന് എന്തിന് കുട്ടികള്‍ക്ക് നല്‍കുന്നുവെന്നും ഐഎംഎ ചോദിക്കുന്നു. കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പ്രതിരോധ മരുന്നുകളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടന്നിട്ടില്ലെന്നും മരുന്ന് വിതരണം നടത്തരുതെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ അക്കാദമി ഓഫി പീഡിയാട്രിക്‌സ്, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ചു. എന്നാല്‍ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആഴ്‌സനിക് ആല്‍ബം നല്‍കുന്നതെന്നും ഐഎംഎ വെല്ലുവിളിക്കുന്നത് സര്‍ക്കാരിനെ ആണെന്നുമാണ് ഹോമിയോ ഡോക്ടര്‍മാറുടെ നിലപാട്.കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയുണയില്‍ സംസ്ഥാനത്തും സര്‍ക്കാര്‍ മേഖലയില്‍ കൊവിഡിന് ഹോമിയോ ചികിത്സയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത് വിജയമാണെന്നാണ് ഹോമിയോപ്പതി മേഖല അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *