India
image_print

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേരളം ധനസഹായം നല്‍കിയിട്ടില്ല:കേന്ദ്രം

Written by

archanaa chuqwe

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേരളം ധനസഹായം നല്‍കിയിട്ടില്ലെന്ന വിമർശനവുമായി കേന്ദ്ര സര്‍ക്കാര്‍.കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കേണ്ട 50,000 രൂപ കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ല.

എന്നാൽ മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങളെ സംബന്ധിച്ച്‌ വ്യക്തത ഇല്ലാത്തതിനാലാണ് ധനസഹായം നല്‍കാത്തത് എന്നാണ് കേരളത്തിന്റെ വിശദീകരണം. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം കേരളത്തില്‍ സാമ്ബത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് ഇതുവരെ 6116 ആളുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുടുംബാംഗങ്ങളെ സംബന്ധിച്ച്‌ സര്‍വ്വേ നടത്താനോ വ്യക്തത വരുത്താനോ കേരള സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published.