India
image_print

കോവിഡ് ബാധ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവർ ഗര്‍ഭിണികള്‍:മുഖ്യമന്ത്രി

Written by

webtngi1

കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവർ ഗര്‍ഭിണികള്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് ബാധിച്ച നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലായി, അപൂര്‍വം പേര്‍ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 40000 ത്തോളം ഗര്‍ഭിണികള്‍ വാക്‌സിനെടുത്തു. എങ്കിലും ചിലര്‍ വിമുഖത കാണിക്കുന്നു. ഇവര്‍ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്‌സിനെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ തീരുമാനം എടുത്തത്. അതുകൊണ്ട് ആശങ്ക കൂടാതെ ഗര്‍ഭിണികള്‍ വാക്‌സിന്‍ എടുക്കണം. അമ്മമാര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു.നിലവിൽ രാജ്യത്ത് നല്‍കുന്ന ഏത് വാക്സീന്‍ വേണമെങ്കിലും ​ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്‌സിനെടുത്താലും അതിനു ശേഷവും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാം മുഖ്യമന്ത്രി പറഞ്ഞു.

എന്നാണ് സെപ്തംബറോടെ തന്നെ മൂന്നാം തരംഗം ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധനും ഡല്‍ഹി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മേധാവിയുമായ ഡോ.രണ്‍ദീപ് ഗുലേരിയ അറിയിക്കുന്നത്.ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ആണ് മുഖ്യമന്ത്രിയുടെ നിർദേശം.കൂടാതെ ​സംസ്ഥാനത്തെ മുഴുവന്‍ ​ഗര്‍ഭിണികള്‍ക്കും വാക്സീന്‍ നല്‍കാന്‍ മാതൃകവചം ക്യാംപെയിനും സജ്ജ്‌മാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.