India
image_print

ക്രിസ്മസ്;മൂന്ന് ഡയറക്റ്റ് റിലീസുകള്‍ ഉള്‍പ്പെടെ ആറ് ചിത്രങ്ങള്‍

Written by

askshiyas

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം ‘കുറുപ്പിന്റെ രണ്ടാംഭാഗം ഉണ്ടാവുമെന്ന് സൂചന നല്‍കി അണിയറക്കാര്‍. ഇതിന്റെ ഭാഗമായി ‘അലക്‌സാണ്ടറിന്റെ ഉയര്‍ച്ച’ എന്ന ടൈറ്റിലില്‍ ഒരു ക്യാരക്റ്റര്‍ മോഷന്‍ പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നാട്ടില്‍ നില്‍ക്കാനാവാത്ത സാഹചര്യത്തില്‍ നാടുവിട്ട് വിദേശത്തേക്ക് പോകുന്ന കുറുപ്പിനെ അവസാനം ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് സംവിധായകന്‍ ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡില്‍ അവതരിപ്പിച്ചത്. ഒരു രണ്ടാംഭാഗത്തിന്റെ സാധ്യതകളെ സൂചിപ്പിക്കുന്നതായിരുന്നു ഈ ടെയ്ല്‍ എന്‍ഡ്. ‘അലക്‌സാണ്ടര്‍’ എന്ന വ്യാജപേരിലാണ് കുറുപ്പ് അവിടെ കഴിയുന്നത് എന്നും ചിത്രം പറഞ്ഞിരുന്നു.

അതേസമയം വന്‍ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയും ഇനിഷ്യലും നേടിയിരുന്നു. ആദ്യ രണ്ടാഴ്ച കൊണ്ട് ആഗോള തലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കന്‍ഡ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്തത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.

Leave a Reply

Your email address will not be published.