India
image_print

ക്ലബ് ഹൗസില്‍ ലോഗിന്‍ ചെയ്തില്ലെങ്കില്‍ പേടിക്കണം

Written by

webtngi1

ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക്. ദശലക്ഷക്കണക്കിന് ക്ലബ് ഹൗസ് ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളാണ് ഇത്തരത്തില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. മൊബൈല്‍ നമ്പര്‍ അല്ലാതെ മറ്റ് സ്വകാര്യ വിവരങ്ങള്‍ ഒന്നും തന്നെ ഓഡിയോ ചാറ്റ് അപ്ലിക്കേഷന്‍ ആയ ക്ലബ് ഹൗസില്‍ നല്‍കേണ്ടതില്ലെന്നും ഇത്തരത്തില്‍ ലക്ഷക്കണക്കിനാളുകളുടെ നമ്പറുകളാണ് വില്‍പ്പനക്ക് വെച്ചിരിക്കുന്നതെന്നും സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയിന്‍ വെളിപ്പെടുത്തി. ഉപഭോക്താക്കളുടെ കോണ്‍ടാക്ട് ലിസ്റ്റ് നമ്പറുകള്‍ അക്കൂട്ടത്തില്‍ ഉള്ളതിനാല്‍ ക്ലബ് ഹൗസില്‍ ഇതുവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ലെങ്കിലും നമ്പറുകള്‍ ഡാര്‍ക്ക് ഹൗസില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

എന്നാല്‍ ഹാക്കര്‍ പേരുകളില്ലാത്ത മൊബൈല്‍ നമ്പറുകള്‍ മാത്രമാണ് വില്‍പനക്ക് വെച്ചതെന്ന് സ്വാതന്ത്ര സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രജാരിയ പറഞ്ഞു. ക്ലബ് ഹൗസ് ആപ്പിന് സാങ്കേതിക സഹായങ്ങള്‍ ചെയ്ത ഷാങ്ഹായി കേന്ദ്രമായ അഗോര ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമെന്ന് യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് മധ്യത്തോടെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് ഇതില്‍ കൂടി അവതരിപ്പിച്ചതോടെ 10 ലക്ഷം ഉപഭോക്താക്കള്‍ കൂടി ക്ലബ് ഹൗസില്‍ എത്തിയിരുന്നു. അതേസമയം സംഭവത്തില്‍ ക്ലബ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published.