India
ക്ഷേമ പെൻഷൻ വിതരണം ഓഗസ്റ്റിൽ
Last updated on Jul 24, 2021, 5:54 am


സംസ്ഥാനത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെൻഷൻ ഓഗസ്റ്റ് ആദ്യം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഇത്തവണ ഓണം ഓഗസ്റ്റ് മാസം രണ്ടാം പകുതിയിലാണ് ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം. ഓരോരുത്തർക്കും രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇത്തവണ 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ ലഭിക്കും. പെൻഷൻ വിതരണം നടത്താൻ സംസ്ഥാനത്തിന് 1600 കോടി രൂപയാണ് ചിലവ് വരുക. കോവിഡിന് ശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമ പ്രതിജ്ഞാബദ്ധമാണെന്നാണ് സർക്കാർ അറിയിച്ചത്.


