India
image_print

കർണാടകയിൽ 33 കുട്ടികള്‍ക്ക് കൊവിഡ്;സ്കൂൾ അടച്ചുപൂട്ടി

Written by

archanaa chuqwe

കർണാടകയിൽ 33 കുട്ടികള്‍ക്ക് ഒരുമിച്ച്‌ കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒരു സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി.കൊടഗു ജില്ലയിലെ ഗാലിബീഡു ഗ്രാമത്തിലെ ജവഹര്‍ നവോദയ വിദ്യാലയമാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. പത്താം ക്ലാസിലെ കുട്ടികള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.എല്ലാ സ്‌കൂളുകള്‍ക്കുമൊപ്പം ജവഹര്‍ വിദ്യാലയവും സപ്തംബര്‍ 20നാണ് തുറന്നത്. സ്കൂൾ തുറന്ന് ആദ്യത്തെ അഞ്ച് ദിവസം കഴിഞ്ഞപ്പോൾ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതോടെ പത്താംക്ലാസുകാരെ ക്വാറന്റീനിലാക്കി. തുടർന്ന് പരിശോധന നടത്തിയെങ്കിലും ഇവരുടെ ഫലം നെഗറ്റീവായിരുന്നു. വീണ്ടും കുറച്ചു ദിവസത്തിനുശേഷം കുട്ടികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി. 270 പേരുള്ള പത്താം ക്ലാസില്‍ 33 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.