India
image_print

ഗുലാബ് ചുഴലിക്കാറ്റ്; 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Written by

askshiyas

 

ന്ധ്രയില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. മൂന്ന് പേരെ രക്ഷിച്ചു. ഒരാളെക്കൂടി കണ്ടെത്താനുണ്ടെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ഇവര്‍. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് 95 കി.മീ വേഗതയോടെ തീരം തൊട്ടു.

ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മണിക്കൂറില്‍ 50 കീ മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതും വിലക്കിയിട്ടുണ്ട്.

ഗുലാബിന്റെ സ്വാധീനം തീര്‍ന്നാലുടന്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ സെപ്തംബര്‍ മാസത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമര്‍ദ്ദമായിരിക്കും അത്. ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമര്‍ദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാള്‍ കടലില്‍ രൂപപ്പെട്ടത്.

Leave a Reply

Your email address will not be published.