India
ഗുസ്തി താരത്തെ അഭിനന്ദിച്ച ട്വീറ്റ്;കെഎഫ്സി ടാഗ് ചെയ്ത ആള് മാറിപ്പോയി
Last updated on Jul 27, 2021, 9:05 am


റസ്ലിങ് താരം പ്രിയ മാലിക്കിനെ അഭിനന്ദിച്ച് കെഎഫ്സി ടാഗ് ചെയ്ത ആള് മാറിപ്പോയി. ലോക കേഡറ്റ് റസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ പ്രിയ മാലിക്കിനെ അഭിനന്ദിച്ചായിരുന്നു കെഎഫ്സി ട്വീറ്ററില്‍ പോസ്റ്റ് ഇട്ടത്. ഇതോടെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയിലും വൈറലായി.
ഹംഗറിയില്‍ നടന്ന ബുഡാപെസ്റ്റില്‍ വെച്ചാണ് ലോക കേഡറ്റ് റസ്ലിങില്‍ ഗുസ്തി താരം പ്രിയ മാലിക്ക് സ്വര്‍ണം നേടിയത്. എന്നാല്‍ താരത്തിന് പകരം സിനിമാതാരം പ്രിയ മാലിക്കിനെ ടാഗ് ചെയ്ത അബദ്ധം മനസ്സിലായതോടെ കെഎഫ് സി ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു . എന്നാല്‍ നടി പ്രിയ മാലിക്ക് തന്നെ ട്വിറ്ററിന് മറുപടിയുമായി എത്തിയപ്പോഴാണ് ഈ കാര്യം കൂടുതല്‍ പേര് അറിഞ്ഞത്. താന്‍ സ്വര്‍ണം ധരിക്കാറെയുള്ളൂവെന്നും ഭര്‍ത്താവുമായി വഴക്ക് ഉണ്ടാകുമ്പോഴും താനാണ് സ്വര്‍ണ്ണം നേടാറുള്ളതെന്നുമാണ് നടിയും കവിത അവതാരകയുമായ പ്രിയ മാലിക്ക് ട്വീറ്ററിന് മറുപടി നല്‍കിയത്. ഇതോടെ നിരവധിപേരാണ് ഇതിനെ പ്രതികൂലിച്ചും അനുകുലിച്ചു രംഗത്തെത്തിയത്.


