India
image_print

ചാനുവിന് ഇനി ജീവിതകാലം മുഴുവൻ പിസ കഴിക്കാം

Written by

webtngi1

ടോക്കിയോ ഒളിമ്പിക്സിൽ രാജ്യത്തിന് അഭിമാനമായി മാറി വെള്ളി നേടി കൊടുത്ത മീരാഭായി ചാനു നടത്തിയ ആദ്യം പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താൻ ഒരുപാട് നാളായി പിസ കഴിച്ചിട്ടെന്നും ഇനി പോയി ഒരു വിസ കഴിക്കണമെന്നും തനിക്കുവേണ്ടി വീട്ടുകാർ കാത്തിരിക്കുകയാണെന്നുമാണ് മീരാഭായി പറഞ്ഞത്. തന്റെ ഇഷ്ടങ്ങളെല്ലാം മാറ്റി വെച്ചുള്ള കഠിനപ്രയത്നം ആയിരുന്നു മീരാഭായുടെ നേട്ടം.

എന്നാൽ ഇപ്പോൾ ചാനുവിന്റെ ആഗ്രഹം ജീവിതകാലം മുഴുവൻ സൗജന്യമായി നടത്തി കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പിസാ ഭക്ഷണശാല ഭീമൻമാരായ ഡോമിനോസ്. ഇതിനൊപ്പം ചാനുവിന്റെ വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്.അതേസമയം രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരത്തിന് മണിപ്പൂർ സർക്കാർ ഒരു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ചാനുവിന്റെ നേട്ടത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ഭിരേൻ സിംഗ്‌ പറഞ്ഞു.

Leave a Reply

Your email address will not be published.