India
ചിത്രം ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേക്ക്
Last updated on Sep 19, 2021, 1:50 pm


2015 ല്‍ ചെമ്പന്‍ വിനോദും വിനയ് ഫോര്‍ട്ടും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ് ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’.മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.എന്നാൽ ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്. ജിജു അശോകനാണ് സംവിധാനം ചെയ്ത ചിത്രം തമിഴില്‍ ഒരുക്കുന്നതും ഇദ്ദേഹം തന്നെയാണ്.
സംവിധായകൻ ജിജു അശോകൻ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ഈ ചിത്രത്തിന്റെ അഭിനേതാക്കൾ, ക്രൂ തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടുമെന്ന് പ്രൊഡക്ഷൻ ടീം അറിയിച്ചിട്ടുണ്ട്.കോമഡി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല. ഈ വര്‍ഷം അവസാനത്തോടെ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിക്കും.


