India
image_print

‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം’; രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം പ്രതികരിച്ച് ശില്‍പ ഷെട്ടി

Written by

webtngi1

അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ അറസ്റ്റിന് ശേഷം ഇതുവരെയും താരം പ്രതികരിച്ചിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദ്യപ്രതികരണവുമായി ശില്‍പ ഷെട്ടി എത്തി.അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ വാക്കുകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായി പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം.

‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയും ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും’- ഇതാണ് സ്റ്റാറ്റസിലെ വാക്കുകള്‍. തന്റെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഈ വാക്കുകളിലൂടെ ശില്‍പ ഷെട്ടി വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് കമന്റുകള്‍.

അശ്ലീലചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുംബൈ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published.