India
image_print

‘ഞാനും ബ്രാഹ്മണനാണ്’;തമിഴ്‌നാട് പ്രീമിയര്‍ ലീഗിനിടെ വിവാദ പരാമര്‍ശവുമായി റെയ്‌ന

Written by

webtngi1

വിവാദത്തില്‍ കുരുങ്ങി ക്രിക്കറ്റ് താരം റെയ്‌ന. താന്‍ തമിഴ്‌നാട് സംസ്‌കാരത്തെ ഇഷ്ടപ്പെടുന്നുവെന്നും താന്‍ ഒരു ബ്രാഹ്മണന്‍ ആണെന്നും സുരേഷ് റെയ്‌ന നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവെയ് കിംഗ്‌സും സേലം സ്‌പോര്‍ടാന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തില്‍ അതിഥിയായാണ് റെയ്‌ന എത്തിയത്.

കമന്റേറ്റര്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ചോദിച്ചപ്പോഴാണ് താന്‍ ബ്രാഹ്മണന്‍ ആണെന്നും ചെന്നൈയുടെ സംസ്‌കാരം ഇഷ്ടപ്പെടുന്നുവെന്നും റെയ്‌ന മറുപടി നല്‍കിയത്. മാത്രമല്ല 2004 മുതല്‍ ചെന്നൈയില്‍ കളിക്കുന്നുണ്ടെന്നും ഇവിടുത്തെ സംസ്‌കാരം ഏറെ ഇഷ്ടപ്പെടുന്നുവെന്നും സഹതാരങ്ങളെ എല്ലാം തനിക്ക് ഏറെ ഇഷ്ടമാണെന്നും ലക്ഷ്മിപതി ബാലാജിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ സാധിച്ചുവെന്നും ചെന്നൈ ടീമിനെ ഭാഗമാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യം ആണെന്നും കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും റെയിന വ്യക്തമാക്കി. മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായി തമിഴ്‌നാട് സ്‌റ്റൈല്‍ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദികളില്‍ റെയിന എത്തിയിരുന്നു. 2020 ലാണ് 34 കാരനായ റെയ്‌ന ധോണിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്

Leave a Reply

Your email address will not be published.