India
image_print

ടിക് ടോക് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

Written by

webtngi1

രാജ്യസുരക്ഷയെകൂടികണക്കിലെടുത്ത് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ടിക് ടോക് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സാണ് പുതിയ ട്രേഡ് മാര്‍ക്കിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ടിക് ടോക് എന്ന പേര് തിരുത്തി പകരം രണ്ട് സി കൂട്ടി Tick Tock എന്ന പേരില്‍ ആയിരിക്കും തിരിച്ചുവരവ്. അതിനുള്ള അപേക്ഷയും ടിക് ടോക് സമര്‍പ്പിച്ചു കഴിഞ്ഞു.ഈ മാസം ആദ്യമാണ ഇതിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതുവരെയും വന്നിട്ടില്ല.

Tick Tock എന്ന പേരിനായി ഒരു ട്രേഡ്മാര്‍ക്ക് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ്, ഡിസൈന്‍സ്, ട്രേഡ്മാര്‍ക്ക് എന്നിവയില്‍ ബൈറ്റ് ഡാന്‍സ് അപേക്ഷ സമര്‍പ്പിച്ചതെന്നാണ് ടിപ്പ്സ്റ്റര്‍ മുകുള്‍ ശര്‍മ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം പുതിയ ഐടി നിയമങ്ങള്‍ ഇന്ത്യയില്‍ വന്നതിനു ശേഷം വീണ്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ബൈറ്റ് ഡാന്‍സ് സോഴ്സിനെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക് ടോക് നിരോധനം ശേഷം ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സാനപ് ചാറ്റ് തുടങ്ങിയ നിരവധി ടെക് കമ്പനികള്‍ അവരുടെ സ്വന്തം ഷോട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ റീല്‍സ് ഷോര്‍ട്ട് സ്, സോപട്ട് ലൈറ്റ് എന്നി പേരുകളില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യ ചൈന സംഘര്‍ഷത്തിനിടെയാണ് ചൈന ആസ്ഥാനമായുള്ള എല്ലാ ആപ്പുകളും നിരോധിക്കുവാന്‍ തീരുമാനമായത്. തുടര്‍ന്ന് ടിക് ടോക് അടക്കമുള്ള നിരവധി ആപ്പുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published.