India
ടീഷര്‍ട്ട് ധരിച്ച യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു
Last updated on Jul 27, 2021, 10:23 am


ടീഷര്‍ട്ട് ധരിച്ച യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു.ലണ്ടനിലാണ് ഷാര്‍ലി ഹെബ് ദേ ടീഷര്‍ട്ടില്‍ കാര്‍ട്ടൂണ്‍ അവലോകനം ചെയ്ത് ടീഷര്‍ട്ട് ധരിച്ച യുവതിക്ക് നേരെ അക്രമണം ഉണ്ടായത്. 39 കാരിയായ യുവതിക്ക് കത്തികൊണ്ട് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടചൂടിയെത്തിയ ഒരാള്‍ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മുസ്ലിം വേഷധാരിയായ ഒരാള്‍ കാര്‍ട്ടൂണിസ്റ്റിനെ ചുംബിക്കുന്നതും സ്നേഹം വെറുപ്പിനെ കാള്‍ ശക്തമാണെന്നുമാണ് ടീഷര്‍ട്ടില്‍ എഴുതിയത്. ലോകത്തില്‍ തന്നെ ഏറ്റവും വിവാദമായ സംഭവമായിരുന്നു ഷാര്‍ലി ഹെ ബ് ദോ ഓഫീസ് ആക്രമണം. പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ഉള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു ആരോപണം. അന്ന് ആ സംഭവത്തില്‍ 21 കാര്‍ട്ടൂണിസ്റ്റുകളായിരുന്നു മരിച്ചത്. അതേസമയം യുവതിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.


