India
ടോക്കിയോ ഒളിമ്പിക്സ്;ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ മാണിക ബാത്രയ്ക്ക് തോല്‍വി
Last updated on Jul 26, 2021, 8:49 am


ടോക്കിയോ ഒളിമ്പിക്സില്‍ വനിതാ സിംഗിള്‍സ് ടേബിള്‍ ടെന്നീസ് ഇന്ത്യന്‍ താരം മാണിക ബാത്രയ്ക്ക് തോല്‍വി. മൂന്നാം റൗണ്ടില്ഓസ്ട്രിയയുടെ സോഫിയ പോള്കനോവയാണ് ഇന്ത്യന്‍താരത്തെ തോല്‍പ്പിച്ചത്. സ്കോര്‍ 112, 115, 117.നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബത്രയുടെ തോല്‍വി. ഒരു സെറ്റില്‍ പോലും ആധിപത്യം പുലര്ത്താന്ബത്രയ്ക്ക് സാധിച്ചില്ല. നേരത്തേ മിക്സഡ് ഡബിള്‍സ് മത്സരത്തിലും താരം പുറത്തായിരുന്നു.
പോള്കനോവ 11-8, 11-2, 11-5, 11-7 എന്ന സ്കോറിന് ജയിച്ചു. ആദ്യ മത്സരത്തില്‍ എട്ട് പോയിന്റുകള്‍ നേടാന്‍ മനികയ്ക്ക് കഴിഞ്ഞപ്പോള്‍, പോള്കനോവ രണ്ടാം മത്സരത്തില്‍ 11-2 ന് വിജയിച്ചു.മണികയുടെ മുന്‍ മത്സരം 57 മിനിറ്റ് നീണ്ടുനിന്നപ്പോള്‍ പോള്ക്കാനോവയ്ക്കെതിരായ കളി വെറും 27മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.രണ്ടാം റൗണ്ടില്‍ ഉക്രെയ്നിന്റെ മാര്‍ഗരിറ്റ പെസോട്സ്കയ്ക്കെതിരെ ശ്രദ്ധേയമായ വിജയത്തിന് ശേഷമാണ് മാനിക മത്സരത്തിലേക്ക് കടന്നത്. 57 മിനിറ്റിനുള്ളില്‍ 4-3 (4-11, 4-11, 11-7, 12-11, 8-11, 11-5, 11-7) മണിക വിജയിച്ചു.


