India
ടോക്കിയോ ഒളിമ്പിക്സ്; വേദികള്‍ക്കടുത്ത് മദ്യവില്‍പ്പനയ്ക്ക് നിരോധനം
Last updated on Jul 21, 2021, 7:37 am


ടോക്കിയോ ഒളിമ്പിക്സ് വേദികളില്‍ ബാറുകളും പമ്പുകളും മദ്യവില്‍പ്പന ശാലകളും നടത്തരുതെന്ന് നിര്‍ദ്ദേശം. കോവിഡ് കണക്കിലെടുത്താണ് തീരുമാനം. മാധ്യമങ്ങള്‍ ഹോസ്റ്റ് ചെയ്യുന്ന ഹോട്ടലുകള്‍ക്കും ഒളിമ്പിക്സിലുള്ള പങ്കാളികള്‍ക്കും മദ്യം വില്‍ക്കുന്നത് നിരോധിച്ചാണ് ഉത്തരവ്. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന നഗരത്തിലുടനീളം നിയമം പ്രാബല്യത്തില്‍ വരും. പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കും. കോവിഡ്-19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ഗെയിംസിനു മുന്നോടിയായി അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഒളിമ്പിക്സിലും വില്ലനായി കോവിഡ്. കഴിഞ്ഞ ദിവസം മത്സരത്തില്‍ എത്തിയ ചെക്ക് റിപ്പബ്ലിക് ബോളിബോള്‍ താരം ഓണ്‍ഡ്രെ പെരിസിച്ചിന് കോവിഡ് സ്വീകരിച്ചിരുന്നു . ഇത് കൂടാതെ രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ താരങ്ങള്‍ക്കും ടീമിലെ വീഡിയോ അനലിസ്റ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഫുട്ബോള്‍ താരങ്ങളായ തബിസോ മോ ന്യാനെ, കമോഹെലോ, മഹ്ലിത്സി, മാരിയോ മാഷ, എന്നിവര്‍ക്കും കോവിഡ് സ്വീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ക്കാര്‍ക്കും തന്നെ കാര്യമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിനംപ്രതി നടത്താറുള്ള കോവിഡ് ടെസ്റ്റിന് ഇടയിലാണ് താരങ്ങള്‍ക്ക് കോവിഡ് കണ്ടെത്തിയത്.കൂടാതെ ഒളിമ്പിക്സ് മത്സരങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗം ബാധിക്കുമെന്ന ആശങ്കയും ആരാധകര്‍ക്ക് ഉണ്ട്. പിന്നാലെ ഗെയിംസ്മുന്നോട്ടുകൊണ്ടുപോകുന്നത് എതിര്‍ക്കുന്ന നിരവധി പ്രതികരണങ്ങളും വന്നിരുന്നു.


