India
image_print

ടോക്യോ ഒളിമ്പിക്സ്:ശ്രീജേഷിന്റെ മികവില്‍ ഹോക്കിയില്‍ ഇന്ത്യക്ക് ജയം

Written by

webtngi1

ടോക്യോ ഒളിമ്പിക്സില്‍ ശ്രീജേഷിന്റെ മികവില്‍ ഹോക്കിയില്‍ ഇന്ത്യക്ക് ജയം.സ്പെയിനിനെ തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തത്.നേരത്തെ ഇന്ത്യ ആസ്ട്രേലിയയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പെയിനിനെ ഇന്ത്യന്‍ ടീം തകര്‍ത്തത്.രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. സ്പെയിന്‍ മികച്ച ആക്രമണം നടത്തിയെങ്കിലും കൃത്യമായി നേരിട്ടതിനാല്‍ അവര്‍ക്ക് തിരിച്ചടിക്കാന്‍ സാധിച്ചില്ല. കൂട്ടത്തില്‍ മലയാളിഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് രക്ഷയായി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഇന്ത്യ ആറുപോയന്റ് സ്വന്തമാക്കി.നിലവില്‍ പൂള്‍ എ പോയന്റ് പട്ടികയില്‍ ഓസ്ട്രേലിയയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അര്‍ജന്റീനയാണ് 29 ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

 

Leave a Reply

Your email address will not be published.