India
image_print

ടോക്യോ ഒളിമ്പിക്‌സ്;ഹോക്കിയില്‍ അര്‍ജന്റീനയെ തറപറ്റിച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍

Written by

webtngi1

ടോക്യോ ഒളിമ്പിക്‌സില്‍ അര്‍ജന്റീനയെ തറപറ്റിച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍. നിലവിലെ ജേതാക്കളായ അര്‍ജന്റീനയെ തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ പ്രേവേശിച്ചത്. ഇന്ത്യന്‍ ടീം ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീനയെ തകര്‍ത്തത്.വരുണ്‍ കുമാര്‍, വിവേക് സാഗര്‍, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ഷീറ്റില്‍ ഇടം നേടിയപ്പോള്‍ മായോ കസെല്ല അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടി. പൂള്‍ എയില്‍ മൂന്ന് ജയവും ഒരു തോല്‍വിയും സഹിതം 9 പോയിന്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം

നേരത്തെ ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്‌പെയിനിനെ തകര്‍ത്തിരുന്നു. രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് അന്ന് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.മലയാളിഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് രക്ഷയായിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ടേലിയയോട് തോറ്റ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്റ്റിനെ പരാജയപ്പെടുത്തി ജയം സ്വന്തമാക്കിയിരിന്നു.

Leave a Reply

Your email address will not be published.