India
image_print

ട്രെയിനിൽ മാധ്യമ പ്രവര്‍ത്തകക്കും ഭർത്താവിനും നേരെ ആക്രമണം

Written by

archanaa chuqwe

ട്രയിനില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം ഉണ്ടായി. യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത റെയില്‍വെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനേയും യുവാക്കൾ ആക്രമിച്ചു.കൂടാതെ ദമ്പതികളെ രക്ഷിക്കുന്നതിനിടെ പൊലീസുകാർക്ക് നേരെയും ആക്രമണം ഉണ്ടായി.

ഇതേതുടർന്ന് കോഴിക്കോട് പുതിയറ സ്വദേശി അജല്‍ കെ, ചേവയൂര്‍ സ്വദേശി അതുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ജോലി കഴിഞ്ഞ് മലബാര്‍ എക്സ്പ്രസ്സില്‍ വര്‍ക്കലയ്ക്കു പോകും വഴി ചിറയിന്‍കീഴില്‍ വെച്ച്‌ കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു

സംഭവത്തെ തുടർന്ന് പ്ലാറ്റ്ഫോമിലായിരുന്ന ഭര്‍ത്താവിനെ യുവതി വിവരം അറിയിച്ചു, അപമര്യാദയായി പെരുമാറിയ യുവാക്കളെ ഭര്‍ത്താവ് ചോദ്യം ചെയ്തിനെ തുടര്‍ന്ന് യുവാക്കള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പരാതി നൽകിയിരിക്കുന്നത്.

സംഭവമറിഞ്ഞെത്തി യുവാക്കളെ പിടികൂടുന്നതിനിടെ പൊലീസ്കാരെയും യുവാക്കള്‍ ആക്രമിച്ചു. ഏറെ നേരം പരിശ്രമിച്ചാണ് പൊലീസുകാർ ബലം പ്രയോഗിച്ച് അക്രമികളെ കീഴ്പ്പെടുത്തിയത്. അതേസമയം കൊല്ലം റയില്‍വേ പൊലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *